നരേന്ദ്ര മോദി 3.0 മന്ത്രിസഭയുടെ ആദ്യ തീരുമാനം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 3 കോടി വീടുകൾ നിർമ്മിക്കാൻ കേന്ദ്രസഹായം
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും 3 കോടി വീടുകൾ നിർമ്മിക്കുന്നതിനുള്ള ധനസഹായത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിൻ്റെ വസതിയിൽ ചേർന്ന നരേന്ദ്ര മോദി 3.0 മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
പുതുതായി ചുമതലയേറ്റ മന്ത്രിമാർ വൈകിട്ട് അഞ്ച് മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തിൽ പങ്കെടുത്തു. അർഹതയുള്ള കുടുംബങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഉണ്ടാകുന്ന ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മൂന്ന് കോടി അധിക ഗ്രാമീണ, നഗര കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിന് സഹായം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി സർക്കാർ പറഞ്ഞു.
read also പെട്രോളിയമടക്കം 3വകുപ്പുകള്‍ സുരേഷ് ഗോപിക്ക്
അർഹതയുള്ള ഗ്രാമീണ, നഗര കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിക്കുന്നതിന് സഹായം നൽകുന്ന പിഎംഎവൈ 2015-16 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നു, PMAY പ്രകാരം, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന പദ്ധതികൾക്ക് കീഴിൽ അർഹരായ പാവപ്പെട്ട കുടുംബങ്ങൾക്കായി മൊത്തം 4.21 കോടി വീടുകൾ പൂർത്തിയാക്കി.