തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കളിയാക്കൽ, കിട്ടിയത് കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം: ഹരീഷ് പേരടി


കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച നടൻ സുരേഷ് ഗോപിയ്ക്ക് അഭിനന്ദവുമായി നടൻ ഹരീഷ് പേരടി. തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നതെന്നും ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നുവെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഹരീഷ് പേരടി പറഞ്ഞു

read also : വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ യുവാക്കളുടെ ക്രൂരമര്‍ദനം: ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു

കുറിപ്പ്

തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം..കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ…പ്രിയപ്പെട്ട സുരേഷേട്ടാ..നിങ്ങളിലൂടെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു..കേരളത്തിന്റെ വികസന ചരിത്രത്തിൽ “ഓർമ്മയുണ്ടോ ഈ മുഖം” എന്ന കൈയ്യൊപ്പ് ചാർത്താൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ…ഹൃദയം നിറഞ്ഞ ആശംസകൾ…🙏🙏🙏❤️❤️❤️