ലൈംഗികബന്ധത്തിന് പ്രതിഫലം കുതിര, തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ആവശ്യപ്പെട്ടു: മസ്‌കിനെതിരെ ആരോപണം


ന്യൂയോർക്ക്: സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്കിനെതിരേ വീണ്ടും ലൈംഗികാരോപണവുമായി വനിതാ ജീവനക്കാർ. ഇലോണ്‍ മസ്കുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ആവശ്യപ്പെട്ടുവെന്നും ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നു. അസാധാരണാംവിധം വനിതാ ജീവനക്കാരോട് മസ്ക് ശ്രദ്ധ കാണിച്ചിരുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

read also: സാഹസിക ടൂറിസം മേഖലയില്‍ 23.5 കോടിയുടെ വരുമാനം, 3000 പേര്‍ക്ക് തൊഴില്‍ നല്കി: മുഹമ്മദ് റിയാസിന്റെ പോസ്റ്റ് വിവാദത്തില്‍

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പകരമായി കുതിരയെ നല്‍കാമെന്ന് മസ്ക് വാഗ്ദാനം ചെയ്തതായി സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റൻഡൻ്റ് നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ, 2013-ല്‍ സ്പേസ് എക്സില്‍ നിന്നും രാജിവെച്ച ജീവനക്കാരിയും മസ്കിനെതിരെ രംഗത്തെത്തി. തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ മസ്ക് ആവശ്യപ്പെട്ടതായാണ് ആരോപണം. ജനസംഖ്യ കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലോകം അഭിമുഖീകരിക്കുമ്പോള്‍ ഉയർന്ന ഐ.ക്യു. ഉള്ളവർ കൂടുതല്‍ സന്താനോല്പാദനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായും ജീവനക്കാരി ആരോപിച്ചു.