2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

മദ്യ ലഹരിയില്‍ സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു: യുവാവിന്റെ പരാക്രമത്തിൽ ഭാര്യക്ക് പരിക്ക്

Date:


കോഴിക്കോട്: താമരശ്ശേരി കൂടത്തായിയില്‍ മദ്യ ലഹരിയില്‍ യുവാവ് സ്വന്തം വീട് ആക്രമിക്കുകയും കാറിനു തീയിടുകയും ചെയ്തു. കൂടാതെ, ഭാര്യയെ ആക്രമിക്കുകയും ചെയ്തു. യുവതിയെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ സഹോദരനെയും ഇയാള്‍ ആക്രമിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിന് നേരെയും അക്രമം ഉണ്ടായി. ആരാമ്ബ്രം സ്വദേശി ഷമീറാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

read also: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക, ശ്വാസകോശ കാന്‍സര്‍ ആകാം

ഇന്ന് ഉച്ചയോടെയാണ് സംഭവം. മദ്യലഹരിയില്‍ വാഹനം ഓടിച്ച യുവാവിന്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. വീട്ടിലെ സാധനങ്ങള്‍ എല്ലാം തല്ലിതകര്‍ത്തു. പിന്നാലെ, സ്വന്തം കാറിന് തീയിട്ടത്. പിന്നാലെ നാട്ടുകാരുമായി തര്‍ക്കമുണ്ടായി. പിന്നീട് ഭാര്യവീട്ടിലെത്തിയും ആക്രമണം നടത്തി. നാട്ടുകാര്‍ ഇയാളെ കെട്ടിയിട്ട് സ്ഥലത്തെത്തിയ താമരശേരി പൊലീസിന് കൈമാറി. ഭാര്യ നസീനയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തോല്‍വിയിലും ചിരിച്ച് ജെയ്സ്വാള്‍; തിരുത്തിയത് സ്വന്തം റെക്കോഡ്!

2026 ഐ.പി.എല്ലില്‍ ആറാം തോല്‍വി ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം തട്ടകത്തില്‍...

ബോക്‌സൈറ്റ് ഖനനത്തിനെതിരെ മെയ് ഒന്നിന് മനുഷ്യമതിലുമായി സി.പി.ഐ.എം

കാസര്‍ഗോഡ്: മുള്ളേരിയ കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കാറഡുക്ക വാര്‍ഡുകളില്‍ ബോക്‌സൈറ്റ് ഖനനം...