27
September, 2026

A News 365Times Venture

27
Sunday
September, 2026

A News 365Times Venture

മാളിലെ ടോയ് ട്രെയിന്‍ മറിഞ്ഞ് അപകടം: 11-കാരന്‍ മരിച്ചു

Date:


ചണ്ഡിഗഡ് :ടോയ് ട്രെയിന്‍ അപകടത്തില്‍ 11-കാരന് ദാരുണാന്ത്യം. ചണ്ഡിഗഡിലെ എലന്റെ മാളില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പഞ്ചാബിലെ നവന്‍ഷാഹിര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം മാളിലെത്തിയ ഷെഹ്ബാസ് സിംഗാണ് അപകടത്തില്‍ മരിച്ചത്.

അപകടസമയത്ത് ടോയ് ട്രെയിനിന്റെ അവസാന കംപാര്‍ട്ട്‌മെന്റിലായിരുന്നു ഷെഹ്ബാസ്. മറ്റൊരു ബന്ധുവും കുട്ടിയുടെ ഒപ്പമുണ്ടായിരുന്നു. മാളിലെ ഒരു വളവില്‍ എത്തിയപ്പോള്‍ പെട്ടെന്നാണ് ട്രെയിന്‍ മറിഞ്ഞത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെഹ്ബാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഒപ്പമുണ്ടായിരുന്നു ബന്ധു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

വളവിലെത്തിയപ്പോഴും ട്രെയിന്‍ വേഗത കുറയ്ക്കാതിരുന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.30ഓടെയായിരുന്നു അപകടം നടന്നത്. ഷെഹ്ബാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related