ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ച് നാടന്‍ ബോംബ്, ചാവക്കാട് റോഡില്‍ ബോംബ് പൊട്ടിയ സംഭവത്തിൽ ഒരാൾ പിടിയില്‍
തൃശൂര്‍: ചാവക്കാട് റോഡില്‍ നാടന്‍ ബോംബ് പൊട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഒരുമനയൂരില്‍ ആറാം വാര്‍ഡില്‍ ശാഖ റോഡിൽ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പൊട്ടിത്തെറിച്ചത്.
ശബ്ദം കേട്ട് നാട്ടകാര്‍ ഓടിയെത്തിയപ്പോള്‍ വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ടു. പിന്നീട് സ്ഥലത്ത് നിന്ന് ഗുണ്ടും വെളുത്ത കല്ലിന്‍ കഷ്ണങ്ങള്‍ തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ചാവക്കാട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഫൊറന്‍സിക് സംഘവും ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
read also: കടയിലേയ്ക്ക് ആളുകള്‍ എത്തുന്നില്ല,ട്രാഫിക് ബോര്‍ഡ് നീക്കം ചെയ്ത് കടയുടമ: അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി
സംഭവത്തില്‍ ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ഇയാള്‍ നാടന്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറഞ്ഞു.