ഉത്തർപ്രദേശ് : ഹാത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 27 മരണം. മുഗള്‍ഗർഹി ഗ്രാമത്തില്‍ മതപരമായ ചടങ്ങിനിടെ നടന്ന അപകടത്തിൽ 23 സ്ത്രീകളും,മൂന്ന് കുട്ടികളും ഒരു പുരുഷനും ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
read also: അന്ന് ടി.പി. മാധവൻ ആട്ടിയിറക്കി, പിന്നീട് അദ്ദേഹത്തിന് വേണ്ടി ആദ്യം ഓടിയെത്തിയത് ഇടവേള ബാബു: ലക്ഷ്മിപ്രിയ
മാനവ് മംഗള്‍ മിലന് സദ്ഭാവന സമാഗം കമ്മിറ്റി നടത്തിയ ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങിനിടെയാണ് അപകടം. ഒരു പ്രാദേശിക ഗുരുവിന്റെ ബഹുമാനാർത്ഥം സംഘടിപ്പിക്കുന്ന ചടങ്ങാണിതെന്നാണ് പ്രദേശത്തെ ആളുകള്‍ പറയുന്നത്. പ്രാർത്ഥനായോഗത്തില്‍ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. യോഗം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോഴുണ്ടായ തിക്കും തിരക്കുമാണ് അപകടത്തിന് കാരണം.