ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി കറുത്ത വസ്ത്രം ധരിച്ച പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം


കാന്‍ബെറ: ഓസ്ട്രേലിയയിലെ പാര്‍ലമെന്റ് ഹൗസിന് മുകളില്‍ കയറി പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച നാലുപേരാണ് പാര്‍ലമെന്റിന് മുകളില്‍ കയറിയത്. ഇവര്‍ പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ കറുത്ത ബാനറുകള്‍ ഉയര്‍ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രതിഷേധക്കാരില്‍ ഒരാള്‍ മൈക്കിലൂടെ പലസ്തീന് അനുകൂലമായും, ഇസ്രായേലിനെതിരെയും പ്രസംഗിക്കുകയും ചെയ്തിരുന്നു. പലസ്തീന്‍ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധം തുടരുമെന്നുമുള്ള മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്.

സംഭവത്തില്‍ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷ ആഭ്യന്തരകാര്യ വക്താവ് ജെയിംസ് പാറ്റേഴ്‌സണ്‍ വിഷയത്തില്‍ സമൂഹ മാദ്ധ്യമമായ എക്സിലൂടെ പ്രതികരിച്ചു.