ശിവസേന നേതാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ മൂന്നംഗസംഘത്തിന്റെ ശ്രമം: നേതാവിന്റെ നില ഗുരുതരം
ചണ്ഡീഗഡ്: ശിവസേന നേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പഞ്ചാബിലെ ലുധിയാനയിലാണ് സന്ദീപ് ഥാപ്പര്‍ എന്ന ശിവസേന നേതാവിനെ മൂന്നംഗസംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. നേതാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ലുധിയാന സിവില്‍ ഹോസ്പിറ്റലിനു സമീപത്ത് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് സംഘം ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടറില്‍ വരുന്ന സന്ദീപിനെ മൂന്നുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുന്നതും വടിവാളിനു സമാനമായ ആയുധംകൊണ്ട് ക്രൂരമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
read also: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസിയില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിക്ക് പരിക്ക്
സിഖുകാര്‍ക്കെതിരെ സന്ദീപ് നടത്തിയ പ്രസ്താവനയില്‍ പ്രകോപിതരായവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നു. സുരക്ഷാഭീഷണിയുള്ളതിനാല്‍ ഇയാള്‍ക്കൊപ്പം ഗണ്‍മാന്‍ ഉണ്ടായിരുന്നു. എന്നാൽ അയാൾക്കും നേരെ ആക്രമണത്തിനു മുതിർന്നപ്പോൾ ഒടുവില്‍ പ്രാണരക്ഷാര്‍ഥം ഗണ്‍മാന്‍ ഓടിപ്പോകുകയായിരുന്നു.