ഹൈദരാബാദ്; തെലങ്കാനയിലെ പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതിയിൽ നിന്നും വീണ്ടും നേതാക്കൾ കോൺഗ്രസിലേക്ക്. ബിആർഎസ് നേതാക്കളും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുമായ ആറുപേരാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയുടെയും സാന്നിധ്യത്തിലായിരുന്നു ആറുപേരും കോൺഗ്രസിൽ ചേർന്നത്.
തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിക്കു പിന്നാലെ 6 ബിആർഎസ് എംഎൽഎമാർ കോൺഗ്രസിൽ ചേർന്നിരുന്നു. ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിആർഎസിന് ഇരുപത്തിയഞ്ചും കോൺഗ്രസിന് നാലും അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.