24
February, 2026

A News 365Times Venture

24
Tuesday
February, 2026

A News 365Times Venture

70 വയസ്സ്‌ കഴിഞ്ഞവർ സൗജന്യപദ്ധതിയുടെ ഭാഗം, പരിരക്ഷ 10 ലക്ഷമായി ഉയർത്തും: ആയുഷ്മാൻ ഭാരതിന് പരിഷ്‌കാരങ്ങളുമായി കേന്ദ്രം

Date:


ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഇൻഷുറൻസ് പരിധി ഉയർത്തിയേക്കും. പ്രതിവർഷം 10 ലക്ഷം രൂപയായി ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരി​ഗണനയിലാണ്. ജൂലായ് 23-ലെ കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന.

70 വയസ്സ്‌ കഴിഞ്ഞവരെ സൗജന്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പുതിയ പരിഷ്കാരവും പരിഗണിക്കുന്നത്. പരിരക്ഷാത്തുക നിലവിലെ അഞ്ചുലക്ഷം രൂപയിൽനിന്ന് ഇരട്ടിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അങ്ങനെ ചെയ്താൽ പ്രതിവർഷം 12,076 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകുമെന്നാണ് ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ 30 ശതമാനം പേർക്കും ആരോഗ്യ ഇൻഷുറൻസില്ല. 70 കഴിഞ്ഞവരെ പദ്ധതിയുടെ ഭാഗമാക്കി അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related