30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

മടപ്പള്ളി അപകടം: ഡ്രൈവറുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി

Date:


വടകര: സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥിനികളെ ബസിടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. ആജീവനാന്ത കാലത്തേക്കാണ് നടപടി. വടകര ബീച്ചിലെ വണ്ണാറത്ത് വീട്ടില്‍ മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ എല്ലാ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. വടകര ആർ.ടി.ഒ. സഹദേവൻ ഡ്രൈവറെ വിളിപ്പിച്ച്‌ ഹിയറിങ് നടത്തിയ ശേഷമാണ് നടപടി എടുത്തത്.

read also: കനത്തമഴയും അപ്രതീക്ഷിത വെള്ളപ്പാച്ചിലും: ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കൾ പന്തീരായിരം വനത്തില്‍ കുടുങ്ങി

കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പില്‍ വിദ്യാർഥികളെ ഇടിച്ചത്. പരിക്കേറ്റ ശ്രേയ (19), ദേവിക (19), ഹൃദ്യ (19 എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച്‌ കടക്കുകയായിരുന്നു കുട്ടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇനിയും വര്‍ഷങ്ങളോളം യുദ്ധം ചെയ്യാന്‍ ശേഷിയുണ്ട്; മിസൈലുകളും ഡ്രോണുകളും സജ്ജമെന്ന് ഇറാന്‍

  ടെഹ്‌റാന്‍: വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാവശ്യമായ ആയുധശേഖരം തങ്ങലുടെ പക്കലുണ്ടെന്ന് മുതിര്‍ന്ന...