21
April, 2026

A News 365Times Venture

21
Tuesday
April, 2026

A News 365Times Venture

കെഎസ്ആർടിക്ക് നേരെ ബൈക്ക് യാത്രികരുടെ കല്ലേറ്: ഡ്രൈവർക്ക് പരിക്കേറ്റു, അന്വേഷണം ആരംഭിച്ച് പോലീസ്

Date:


അമ്പലപ്പുഴ: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ ബൈക്ക് യാത്രികരുടെ കല്ലേറ്. പുറക്കാട് ദേശീയ പാതയിൽ വച്ചാണ് സംഭവം. കെഎസ്ആർടിസിയുടെ ഡ്രൈവർക്ക് പരിക്കുണ്ട്. ബുധനാഴ്ച ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം. എറണാകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെയാണ് കല്ലെറിഞ്ഞത്.

ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരിക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെന്‍സ്‌കാര്‍ട്ട് സ്റ്റോറിലെത്തി ഹിന്ദു ജീവനക്കാരുടെ നെറ്റിയില്‍ സിന്ദൂരം തൊടീച്ച് ബി.ജെ.പി നേതാവ്: മുസ്‌ലിം മാനേജര്‍ക്ക് നേരെ അസഭ്യവര്‍ഷം

മുംബൈ: മുംബൈയിലെ ലെന്‍സ്‌കാര്‍ട്ട് ഷോറൂമിലെത്തി സ്റ്റോര്‍ മാനേജര്‍ക്ക് നേരെ പരസ്യമായ അധിക്ഷേപവുമായി...