മൈക്രോസോഫ്‌റ്റിന് സുരക്ഷയൊരുക്കുന്ന ക്രൗഡ് സ്‌ട്രൈക് നിശ്ചലമായി മണിക്കൂറുകള്‍ പിന്നിട്ടതോടെ ലോകമാകെയുള്ള വിവിധ കമ്പ നികള്‍, വിമാനസർവീസുകള്‍, ബാങ്ക്, സർക്കാർ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.തകരാറിനെക്കുറിച്ച് മൈക്രോസോഫ്‌റ്റ് പ്രതികരണം നടത്തിയിട്ടുണ്ട്.
‘Mac, Linux ഹോസ്റ്റുകളെ ബാധിക്കില്ല. ഇതൊരു സുരക്ഷാ സംഭവമോ സൈബർ ആക്രമണമോ അല്ല. പ്രശ്നം തിരിച്ചറിഞ്ഞു, ഒറ്റപ്പെടുത്തി, ഒരു പരിഹാരം വിന്യസിച്ചു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങൾ ഉപഭോക്താക്കളെ പിന്തുണാ പോർട്ടലിലേക്ക് റഫർ ചെയ്യുന്നു, ഞങ്ങളുടെ വെബ്‌സൈറ്റിൽ പൂർണ്ണവും തുടർച്ചയായതുമായ അപ്‌ഡേറ്റുകൾ നൽകുന്നത് തുടരും. ഔദ്യോഗിക ചാനലുകളിലൂടെ ക്രൗഡ്‌സ്ട്രൈക്ക് പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഓർഗനൈസേഷനുകളോട് കൂടുതൽ ശുപാർശ ചെയ്യുന്നു. CrowdStrike ഉപഭോക്താക്കളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഞങ്ങളുടെ ടീം പൂർണ്ണമായും അണിനിരന്നിരിക്കുന്നു.’
വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. യു.എസ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്.
തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബി.എസ്ഒ.ഡി.) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. ബ്ലാക്ക് സ്‌ക്രീന്‍ എറര്‍, സ്റ്റോപ്പ് കോഡ് എറര്‍ എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഫാല്‍ക്കണ്‍ സെന്‍സറിന്റേതാണ് പ്രശ്നമെന്ന് ക്രൗഡ് സ്ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്ളൗഡ്‌സ്‌ട്രൈക് പരാജയപ്പെടുകയും മൈക്രോസോഫ്‌റ്റ് നിശ്ചലമാകുകയും ചെയ്‌തത്. 10 മണിക്കൂറോളം കഴിഞ്ഞാണ് ലോകമാകെ ബാധിച്ചതായി മനസസിലായത്. ന്യൂസിലാൻഡില്‍ തകരാർ വിമാനത്താവളത്തെ മാത്രമല്ല പാർലമെന്റിന്റെ പ്രവർത്തനത്തെയും തടസപ്പെട്ടു. അതേസമയം, ഇത് ഏതെങ്കിലും വിധത്തിലുള്ള ഹാക്കിങ് ശ്രമമമാണോ എന്നതിന് തെളിവില്ല.