ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍



ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ബംഗ്ലാദേശില്‍ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Read Also: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം

സമീപകാലത്തെ സംഭവവികാസങ്ങളും ഭീഷണികളും മുന്‍നിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാര്‍ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യരുത്. കൂടാതെ എല്ലാ ഭാരതീയരോടും ബംഗ്ലാദേശ് വിടാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. രാജ്യത്ത് തുടരേണ്ട സാഹചര്യമുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. അവശ്യഘട്ടത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറും പങ്കുവച്ചിട്ടുണ്ട്. 8801958383679, 8801958383680, 8801937400591 നമ്പറുകളില്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം.