21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്

Date:


കൊല്ലം: പിരിച്ചുവിട്ട അധ്യാപകനെ തിരിച്ചെടുക്കാനുള്ള കോടതി ഉത്തരവ് ലംഘിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ അറസ്റ്റ് വാറണ്ട്. കേരള യൂണിവേഴ്‌സിറ്റി അപ്പലേറ്റ് ട്രൈബൂണല്‍ ജഡ്ജി ജോസ് എന്‍ സിറിലിന്‍റേതാണ് ഉത്തരവ്.

read also: മലമ്പാമ്പിനെ കൊന്ന ശേഷം വീട്ടില്‍ പാകം ചെയ്ത യുവാവ് അറസ്റ്റില്‍

എസ് എന്‍ ട്രസ്റ്റിന് കീഴിലുള്ള നെടുങ്കണ്ടം ട്രൈനിംഗ് കോളജിലെ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ആര്‍ പ്രവീണിനെ വ്യക്തമായ കാരണമില്ലാതെ മാനേജമെന്റ് സസ്പെൻഡ് ചെയ്തിരുന്നു. കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ പ്രവീണിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പ്രവീണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കോടതി ഉത്തരവ് പാലിക്കാതിരുന്നതിന് ക്ഷമാപണം പോലും നടത്താന്‍ തയ്യാറായില്ലെന്നു കോടതി ഉത്തരവില്‍ പറയുന്നു. എസ് എൻ ട്രസ്റ്റ് മാനേജർ എന്ന നിലയ്‌ക്കാണ് വെള്ളാപ്പള്ളി നടേശനെതിരെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related