3
May, 2026

A News 365Times Venture

3
Sunday
May, 2026

A News 365Times Venture

ചുവന്ന സ്യൂട്ട്‌കേസില്‍ നിന്ന് രക്തം ഒലിച്ചിറങ്ങി, റെയില്‍വെ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി

Date:


മുംബൈ: കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ കൊണ്ടുപോകുകയായിരുന്ന രണ്ട് പേരെ മുംബെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍പിഎഫ് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന് ഇതേക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അപ്രതീക്ഷിതമായി സ്യൂട്ട്‌കേസില്‍ നിന്നും രക്തം പുറത്ത് വരുന്നത് കണ്ടാണ് പരിശോധിച്ചത്.

തുടര്‍ന്ന് കൊല്ലപ്പെട്ടത് അര്‍ഷാദ് അലി ഷേഖ് എന്ന യുവാവാണെന്ന് വ്യക്തമായി. പ്രതികളായ ജയ് പ്രവീണ്‍ ചാവ്ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മദ്യപിക്കാന്‍ വെള്ളമെടുത്ത് നല്‍കിയില്ല; ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസുകാരനെ വെടിവെച്ച് കൊന്നു

  ഇത്താഹ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ മദ്യപിക്കുന്നതിനിടയില്‍ വെള്ളം എടുത്തു നല്‍കാന്‍...