28
April, 2026

A News 365Times Venture

28
Tuesday
April, 2026

A News 365Times Venture

കഞ്ചാവ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ പിടിയില്‍

Date:


തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന ദമ്പതികള്‍ പിടിയില്‍. കാവുവിള ഉണ്ണിയെന് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍, ഭാര്യ അശ്വതി എന്നിവരെയാണ് പിടികൂടിയത്. സിറ്റി ഡാന്‍സാഫ് സംഘമാണ് 12 കിലോ കഞ്ചാവുമായി ദമ്പതികളെ പിടികൂടിയത്. 150 കിലോ കഞ്ചാവ് കടത്തിയതിന് ഉണ്ണികൃഷ്ണന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും വീണ്ടും കഞ്ചാവ് വില്‍പ്പന തുടങ്ങുകയായിരുന്നു.

ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നത്. ഫോണ്‍ ഉപയോഗിക്കാതെ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് അറിയാവുന്ന ഏജന്റുമാര്‍ മുഖേന നേരിട്ടാണ് കച്ചവടം. ടൂറിസ്റ്റ് ബസിലെത്തിയ ഉണ്ണികൃഷ്ണനെ ഭാര്യ അശ്വതി സ്‌കൂട്ടറിലെത്തി കളിയിക്കാവിളയില്‍ വച്ച് ഒപ്പം കൂട്ടി. കഞ്ചാവുമായി ഇവര്‍ വരുകയാണെന്ന സംശയത്തില്‍ മുട്ടത്തറ ഹൈവേയില്‍ ഷാഡോ സംഘം വാഹന പരിശോധനക്കായി നിന്നു. പൊലീസിനെ കണ്ട് ഇവര്‍ ഹൈവേയില്‍ ട്രാഫിക് നിയമം ലംഘിച്ച് കോവളം ഭാഗത്തേക്ക് പോയി. കോവളം ലൈറ്റ് ഹൗസിന്റെ ഭാഗത്ത് കഞ്ചാവ് ഒളിപ്പിക്കാനാണ് വേഗത്തില്‍ വാഹനം ഓടിച്ച് പോയത്. കോവത്ത് വച്ച് ഷാഡോ പൊലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related