21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി: യുകെയില്‍ വിദേശ റിക്രൂട്മെന്റ് നിയന്ത്രിച്ചേക്കും

Date:


ലണ്ടന്‍: യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എന്‍ജിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിക്കു നിര്‍ദേശം നല്‍കി. യുകെയില്‍ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയില്‍നിന്നുള്ള പ്രഫഷനലുകളെയാകും.

ഐടി, ടെലികോം മേഖലയിലെ തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ 9 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. ‘എല്ലാ രാജ്യങ്ങളില്‍നിന്നും എത്തുന്നവര്‍ നമ്മുടെ സാമ്പത്തികരംഗത്തിനു നല്‍കുന്ന സംഭാവനകള്‍ വലുതാണ്. അതേസമയം, സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ട്’- എംഎസിക്ക് അയച്ച കത്തില്‍ ഇവറ്റ് കൂപ്പര്‍ വിശദീകരിച്ചു.

കുടിയേറ്റ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാനും പ്രാദേശിക ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 67,703 വിദഗ്ധ തൊഴില്‍ വിസയാണു യുകെ അനുവദിച്ചത്. അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ആറിലൊന്നും ടെക്‌നോളജി മേഖലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related