ഇസ്രയേലിനെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതാകും: ഇറാന് മുന്നറിപ്പ് നല്‍കി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും



ലണ്ടന്‍: ഇറാന് മുന്നറിയിപ്പുമായി ബ്രിട്ടണും ഫ്രാന്‍സും ജര്‍മ്മനിയും. ഇസ്രയേലിനെ ആക്രമിച്ചാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഈ മൂന്ന് രാജ്യങ്ങളുടേയും സംയുക്ത പ്രസ്താവന.

Read Also: ഉത്തരേന്ത്യയില്‍ വലിയതോതില്‍ മഴക്കെടുതി, ഹിമാചലില്‍ മിന്നല്‍ പ്രളയം

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഉണ്ടാകരുതെന്നാണ് ആവശ്യം. ഗസയിലെ സംഘര്‍ഷങ്ങള്‍ കൂട്ടുന്ന തരത്തില്‍ ഇറാന്‍ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യം. ഇസ്രയേലും ഹമാസുമായുള്ള ചര്‍ച്ചകള്‍ ഈ അഴ്ച അവസാനം പുനരാരംഭിക്കുമെന്നും ഈ രാജ്യങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ആക്രമണമുണ്ടായാല്‍ അതിന് ശേഷമുണ്ടാകുന്ന എല്ലാത്തിനും ഉത്തരവാദിത്തം ഇറാനായിരിക്കും. സംഘര്‍ഷം കൂട്ടി നേട്ടമുണ്ടാക്കാന്‍ ഒരു രാജ്യവും ഈ ഘട്ടത്തില്‍ ശ്രമിക്കരുതെന്നാണ് ബ്രിട്ടന്റേയും ജര്‍മ്മിയുടേയും ഫ്രാന്‍സിന്റേയും നിര്‍ദ്ദേശം.