ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാല്‍ ഒന്നും സംഭവിക്കില്ലെന്നു നടനും എംഎല്‍എയുമായ എം മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് തനിക്ക് അറിയില്ലെന്നും താരം പ്രതികരിച്ചു.
read also : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ, പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാം : കേന്ദ്ര മന്ത്രി സുരേഷ് ഗോപി
മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഇത്ര വലിയ സംഭവങ്ങളുണ്ടാകുമ്പോള്‍ അത് പരിശോധിക്കാന്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്ന് നടി രഞ്ജിനി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ നികുതിദായകരുടെ പണം കൂടിയാണ് നഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാന്‍ തനിക്ക് നിയമപരമായ അവകാശമുണ്ടെന്നും രഞ്ജിനി പറഞ്ഞു.