18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ഡ്രൈവറായിരുന്ന അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു: പിന്നെ അതിജീവനം മാത്രമായിരുന്നു ലക്ഷ്യം

Date:


പാരിസ്: ഒളിംപിക്‌സില്‍ 50 കിലോ ഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷം അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട സംഭവത്തില്‍ വൈകാരികമായ കുറിപ്പുമായി ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. കരയറിനെക്കുറിച്ചും കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും നീണ്ട കുറിപ്പാണ് വിനേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ നല്‍കിയ അപ്പീല്‍ നേരത്തേ തള്ളിയിരുന്നു. പിന്നാലെയാണ് വിനേഷിന്റെ പ്രതികരണം.

‘വളരെ ചെറിയൊരു ഗ്രാമത്തില്‍നിന്നുള്ള കുട്ടിയായ എനിക്ക് ഒളിംപിക്‌സ് എന്താണെന്നുപോലും അറിയില്ലായിരുന്നു. നീളത്തിലുള്ള മുടിയും സ്വന്തമായി ഒരു മൊബൈല്‍ ഫോണും ഒക്കെയായിരുന്നു എന്റെ സ്വപ്നങ്ങള്‍. അച്ഛന്‍ ബസ് ഡ്രൈവറായിരുന്നു. ഒരിക്കല്‍ ഞാന്‍ വിമാനം പറത്തുന്നത് റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ കാണുമെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. പിതാവ് ഇതു പറയുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുകയാണു ചെയ്യാറ്.” മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണം എന്നതു മാത്രമാണ് എന്റെ അമ്മയുടെ ആഗ്രഹം. അച്ഛന്‍ ഞങ്ങളെവിട്ടു പോയ ദിവസം അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു എന്റെ മനസ്സില്‍. ആ സ്വപ്നത്തെ ഞാന്‍ ചേര്‍ത്തുപിടിച്ചിരുന്നു. അദ്ദേഹം മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് അര്‍ബുദ രോഗം സ്ഥിരീകരിച്ചു. സ്റ്റേജ് 3 ആയിരുന്നു. വിധവയായ അമ്മയ്ക്കു വേണ്ടി കുട്ടിക്കാലം വേണ്ടെന്നുവച്ച മൂന്നു കുട്ടികളുടെ കഥ ഇവിടെവച്ചാണു തുടങ്ങുന്നത്. നീണ്ട മുടിയും മൊബൈല്‍ ഫോണുമെല്ലാം ജീവിത സത്യങ്ങള്‍ക്കുമുന്നില്‍ ഒന്നുമല്ലാതായി.’

അതിജീവനം മാത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ലക്ഷ്യങ്ങള്‍ക്കു വേണ്ടി പോരാടാന്‍ എന്നെ പഠിപ്പിച്ചത് അമ്മയായിരുന്നു. ധൈര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അമ്മയെക്കുറിച്ചാണ് ഓര്‍മ വരിക. എന്തു സംഭവിക്കുമെന്ന് ആലോചിക്കാതെ പോരാടാന്‍ എന്നെ സഹായിക്കുന്നതും ആ ഒരു ധൈര്യം തന്നെയാണ്.”- വിനേഷ് ഫോഗട്ട് പ്രതികരിച്ചു. പാരിസ് ഒളിംപിക്‌സിനു ശേഷം ശനിയാഴ്ച രാവിലെയാണ് വിനേഷ് ഫോഗട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. വന്‍ സ്വീകരണമാണ് ഇന്ത്യന്‍ താരത്തിനു ലഭിച്ചത്

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related