18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

വീട്ടിലിടുന്ന ഡ്രസ്, കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ, ട്രെയിനിൽ വെച്ച് ഫോട്ടോ എടുത്ത് നിർണായക വിവരം കൈമാറിയ ബബിത

Date:


തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിക്കായി കേരള പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ഫോട്ടോ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ പൊലീസിന് കൈമാറിയത്. തങ്ങളുടെ എതിർ സീറ്റിലിരുന്ന് പെൺകുട്ടി കരയുന്നത് കണ്ടാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യുക‌യായിരുന്ന ബബിത പെൺകുട്ടിയുടെ ഫോട്ടോ എടുത്തത്.

മെഡിക്കൽ കോഡിന് പഠിക്കുന്ന ബബിതയും കൂടെ പഠിക്കുന്ന കുട്ടുകാരിയും ട്രെയിനിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ചിത്രം പകർത്തിയത്. തമ്പാനൂരിൽ നിന്നാണ് പെൺകുട്ടി ട്രെയിനിൽ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയിൽ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതും സംശയം തോന്നി. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. അങ്ങനെ എടുക്കാൻ തോന്നി. വീട്ടിൽ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. പെൺകുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ബബിത വ്യക്തമാക്കുന്നു.

ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തായ യാത്രക്കാരിയാണ് കുട്ടി നമ്മുടെ കുടെ തമ്പാനൂരിൽ നിന്നാണ് കയറിയതെന്ന് പറഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഫോട്ടോയെടുത്തത്. വീട്ടിൽ നിന്ന് നല്ല കാറ്റായിരുന്നു. പുലർച്ചെ എഴുന്നേറ്റ് യൂട്യൂബിൽ ചാനലുകളിലെ വാർത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടർന്ന് നാലു മണിയോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു.

കുട്ടിയുടെ കയ്യിൽ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യിൽ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. കുട്ടിയെ കണ്ടപ്പോൾ എന്തോ ഫോട്ടോയെടുക്കാൻ തോന്നിയതാണെന്നും ബബിത പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് മെഡിക്കൽ കോഡിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് ബബിത. ബബിതയും കുടെയുണ്ടായിരുന്ന സഹയാത്രക്കാരിയുമാണ് കുട്ടിയെ കണ്ട് സംശയം തോന്നി ഫോട്ടോയെടുത്തത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണായകമായതും ബബിത എടുത്ത ഫോട്ടോയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വി.ഡി സതീശന്‍ സീറ്റ് ഉറപ്പ് നല്‍കിയിട്ടും വൈക്കത്ത് പരിഗണിച്ചില്ല, എന്തുകൊണ്ട്? അതൃപ്തി പരസ്യമാക്കി സണ്ണി എം. കപിക്കാട്

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തില്‍ തന്നെ പരിഗണിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....