ഹൈദരബാദ്: അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.
എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
read also:വയനാട്ടില്‍ കര്‍ഷകന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍
ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.