18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്: ഷൂട്ടിങ് ലോക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് തിരുവനന്തപുരത്തെ നടിയുടെ പരാതി

Date:


തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.

തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്; ഷൂട്ടിങ് ലോക്കേഷനില്‍ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി
കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആദ്യ അനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. ഈ പരാതിയിലാണിപ്പോള്‍ പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ തൃശൂരിലെ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇടത് പാര്‍ട്ടികളുടെ ബുക്സ്റ്റാളിന് നേരെ ബംഗാള്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്: പൊളിച്ചുമാറ്റിയത് അരനൂറ്റാണ്ടായി ദുര്‍ഗാപൂജയുടെ ഭാഗമായ സ്റ്റാളുകള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ഇടത് പാര്‍ട്ടികള്‍ സ്ഥാപിച്ച ബുക്ക് സ്റ്റാളുകള്‍ പൊളിച്ചുമാറ്റി...

എസ്.ഐ.ആറിനെതിരെയുള്ള പ്രതിഷേധത്തില്‍ സി.ജെ.പിയ്‌ക്കൊപ്പം: പിന്നില്‍ നിന്ന് കുത്തുന്ന കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില്‍ സി.ജെ.പിയ്ക്ക്...