18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

കോഴിയെ പോറ്റാന്‍ കുറുക്കനെ ഏല്പിച്ചു; മായിന്‍ ഹാജിയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കിയതിനെതിരെ നാഷനല്‍ ലീഗ്

Date:

കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചതില്‍ വിമര്‍ശനവുമായി നാഷനല്‍ ലീഗ്. മുസ്‌ലിം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിയെ വഖഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനാക്കിയതിനെതിരെയാണ് നാഷനല്‍ ലീഗ് വിമര്‍ശനം ഉന്നയിച്ചത്.

കുറ്റിക്കാട്ടൂര്‍ യതീംഖാന കേസിലും നിരവധി വഖഫ് കേസുകളിലും കുറ്റാരോപിതനായ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എംസി മായിന്‍ ഹാജിയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കിയ സര്‍ക്കാര്‍ നടപടി വഖഫ് സ്ഥാപനങ്ങളോടും നടത്തിപ്പുകാരോടുമുള്ള വലിയ വെല്ലുവിളിയാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗണൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

മായിന്‍ ഹാജിക്കെതിരെ നിരവധി വഖഫ് കേസുകള്‍ കോടതിയില്‍ നിലവിലുണ്ട്. കോഴിയെ സംരക്ഷിക്കാന്‍ കുറുക്കനെ ഏല്‍പ്പിച്ചത് പോലെയാണ് മായിന്‍ ഹാജിയെ വഖഫ് ഫോര്‍ഡ് ചെയര്‍മാനാക്കിയതെന്നും എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.

മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസവും കേരള ഹൈകോടതിയില്‍ പരാതി സ്വീകരിക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമനം പൊതുസമൂഹത്തോടും നിയമസംവിധാനത്തോടുമുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വഖഫില്‍ രജിസ്റ്റര്‍ ചെയ്യാതെ സ്വന്തം ട്രസ്റ്റുകള്‍ക്ക് കീഴില്‍ മാത്രം സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ബോര്‍ഡില്‍ അംഗത്വം നല്‍കി. ഏറ്റവും കൂടുതല്‍ സ്വത്തുക്കള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സമസ്തകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് രണ്ടും ഗൗരവകരമായ കാര്യമാണെന്നും നാഷനല്‍ ലീഗ് അഭിപ്രായപ്പെട്ടു. സമസ്ത പുറത്താക്കിയ വ്യക്തിയെ ബോര്‍ഡ് അംഗമാക്കിയത് സമസ്തയോടുള്ള ലീഗിന്റെ പ്രതികാര നടപടിയാണോയെന്ന് സംശയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്നാണ് (ഒക്ടോബര്‍ 17, ശനി) സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടിപ്പിച്ചത്. എം.ബി മുസ്തഫല്‍ ഫൈസി, ഷിറാസ് ബി. കപ്പാസി, കുറുക്കോളി മൊയ്തീന്‍, അബ്ദുല്‍ മജീദ് സലാഹി, തുടങ്ങിയവര്‍ പുതിയ ബോര്‍ഡിലുണ്ട്. നിലവിലെ ബോര്‍ഡിനെ പൂര്‍ണമായി പിരിച്ച് വിട്ടുകൊണ്ടുള്ള സമ്പൂര്‍ണ പുനസംഘടനയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

വഖഫ് ബോര്‍ഡിലേക്ക് അമുസ് ലിംഅംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടില്ല. വഖഫ് ബോര്‍ഡ് പുനസംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മായിന്‍ ഹാജിയെ ചെയര്‍മാന്‍ ആക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. സമസ്തയുടെ ഭാഗമായി മുസ്തഫല്‍ ഫൈസിയെയാണ് നിയമിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് സമസ്ത പുറത്താക്കിയ മുശാവറ അംഗമാണ് അദ്ദേഹം.

മുജാഹിദ് വിഭാഗത്തിന്റെ അംഗമായി അബ്ദുല്‍ മജീദ് സലാഹിയെയാണ് നിയമിച്ചിരിക്കുന്നത്. ഒമ്പത് അംഗങ്ങളുടെ നിയമനമാണ് നടന്നിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച കെ.എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡുമായി തര്‍ക്കം നിലനിന്നിരുന്നു.

ബോര്‍ഡില്‍ രണ്ട് അമുസ്‌ലിങ്ങളെ അംഗങ്ങളാക്കണമെന്ന് കാണിച്ച് ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലാണ് പ്രശ്നങ്ങള്‍പരിഹരിക്കാനുള്ള ഹൈക്കോടതി നിര്‍ദേശം ഉണ്ടായിരുന്നത്. ഇതും വഖഫ് ബോര്‍ഡ് പുനസംഘടനാ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Content Highlight: National League’s Response on Appointing Mayin Haji in State Waqf Board Top Post

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നാണമില്ലായ്മയുടെ എല്ലാ അതിരുകളും ലംഘിച്ചു; വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ പൊലീസ് അതിക്രമം വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുല്‍

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധക്കാര്‍ക്കെതിരായ...