ഭോപ്പാല്‍: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു. ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. മധ്യപ്രദേശ് ഉജ്ജയിനിയിലെ തിരക്കേറിയ കൊയ്ല പതക് തെരുവില്‍ വച്ചാണ് സംഭവം. ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിന് ഇരയായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു. അതിജീവിതയെ കണ്ടെത്തി മെഡിക്കല്‍ പരിശോധന നടത്തി, കേസ് രജിസ്റ്റര്‍ ചെയ്തു. ആളുകള്‍ ഹീനമായ കുറ്റകൃത്യം തടയാതെ, വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു.
Read Also: അവര്‍ പറയുന്നത് കളവ്, വീട്ടമ്മയുടെ ബലാത്സംഗ പരാതിക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി സി.ഐ വിനോദ്
പ്രതി ലോകേഷ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷമാണ് ഉപദ്രവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.