7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

ഇലക്ടറല്‍ റോള്‍ അല്ല, ചിക്കന്‍ റോളാണ് പ്രശ്നം; രാഹുലിന്റെ ഭക്ഷണത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സൈബര്‍ സംഘികള്‍

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടികള്‍ പിന്‍വലിക്കമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുല്‍ നോണ്‍ വെജ് ഭക്ഷണം കഴിച്ചെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ വിദ്വേഷ പ്രചാരണവുമായി സൈബര്‍ സംഘികള്‍.

‘ഒരു ഹിന്ദുവായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ദിവസം മാംസാഹാരം കഴിക്കുന്നു,’ എന്ന തരത്തിലാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രതികരണം. ‘എന്തൊരു കാഴ്ച! ശ്രാദ്ധ സമയത്ത് ചിക്കന്‍ കഴിക്കുന്നു,’ എന്നാണ് ഒരു സംഘപരിവാര്‍ അനുകൂല പ്രൊഫൈല്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ആകാശവാണി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ രാഹുല്‍ അടക്കമുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഈ പ്രചാരണം നടത്തുന്നത്.

‘രാഹുല്‍ ഗാന്ധി ആകാശവാണി ഭവനില്‍ പ്രതിഷേധിക്കുകയാണ്. ഉച്ചകഴിഞ്ഞ് അദ്ദേഹം ഖാന്‍ ചാച്ചയില്‍ നിന്ന് ഉച്ചഭക്ഷണം വരുത്തി. ആ ഭക്ഷണപ്പൊതിയില്‍ ഒരു ചുവന്ന അടയാളമുണ്ട്. മാംസാഹാരത്തെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.

റോള്‍ പൊതിഞ്ഞിരിക്കുന്ന കവറിലും മാംസാഹാരത്തിനുള്ള ചുവന്ന അടയാളം കാണാം.
അപ്പോള്‍, പിതൃപക്ഷത്തിലുള്ള ദിവസമായ ചൊവ്വാഴ്ച രാഹുല്‍ ഗാന്ധി ചിക്കന്‍ റോള്‍ കഴിച്ചിരിക്കുകയാണോ? എനിക്കത് തീര്‍ച്ചയില്ല. ആരെങ്കിലും ഒന്ന് പരിശോധിച്ച് എന്നെ അറിയിക്കുമല്ലോ,’ എന്നാണ് ഒരു സംഘപരിവാര്‍ പ്രൊഫൈലില്‍ നിന്നുള്ള എക്‌സ് പോസ്റ്റ്.

‘പ്രതിഷേധ സ്ഥലത്തുവെച്ച് രാഹുല്‍ ഗാന്ധി ഖാന്‍ ചാച്ചയില്‍ നിന്നുള്ള ഒരു റോള്‍ കഴിക്കുന്നു. റോളിന്റെ കവര്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ അതില്‍ ഒരു ചുവന്ന ചിഹ്നം കണ്ടു.

സാധാരണയായി മാംസാഹാരത്തെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കാറുള്ളത്. അപ്പോള്‍, ഒരു ഹിന്ദുവായ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച ദിവസം മാംസാഹാരം കഴിക്കുകയാണെന്നാണോ ഇതിനര്‍ത്ഥം?,’ എന്നാണ് മറ്റൊരു സംഘപരിവാര്‍ പ്രൊഫൈലിന്റെ പോസ്റ്റ്.

വര്‍ഗീയമായ പരാമര്‍ശങ്ങളും ഇത്തരം സോഷ്യല്‍മീഡിയ യൂസര്‍മാര്‍ നടത്തുന്നു. ‘ ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണെന്നും ഹിന്ദുക്കളുടെ വിശ്വാസവും മത വികാരവും രാജ്യത്ത് പ്രധാന വിഷയമാണെന്നുമാണ് സാഫ്രോണ്‍ ചാര്‍ജേഴ്‌സ് എന്ന എക്‌സ് യൂസര്‍ പറയുന്നത്.

അതേസമയം ഇത്തരം അഭിപ്രായം പറയുന്ന ഓണ്‍ലൈന്‍ സംഘികള്‍ക്ക് നിരവധി പേര്‍ നല്ല മറുപടിയും കൊടുക്കുന്നുണ്ട്. വളരെ പരിതാപകരമാണ് സൈബര്‍ സംഘികളുടെ ഇത്തരം പ്രതികരണം എന്ന് അവര്‍ പറയുന്നു.

ദല്‍ഹിയിലെ സമരം കാണുന്ന ബി.ജെ.പി സൈബര്‍ സെല്ലിന്റെ നിരാശയാണ് ഇത്തരം പോസ്റ്റുകളില്‍ കാണുന്നതെന്നും ചില എക്‌സ് യൂസര്‍മാര്‍ അഭിപ്രായപ്പെട്ടു. ‘രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച നോണ്‍ വെജ് കഴിച്ചപ്പോള്‍ ബി.ജെ.പി ഐ.ടി സെല്ലിന്റെ അവസ്ഥ,’ എന്ന് പറഞ്ഞ് കുറേ പേര്‍ കരയുന്നതിന്റെ ദൃശ്യമാണ് ഒരു യൂസര്‍ പങ്കുവെച്ചത്.

Content Highlight: Pro Sanghparivar X Users Against Rahul Says Rahul Eat Meat on Tuesday Even He is Hindu

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കാന്‍ വ്യാജമായി ഫോം-7 സമര്‍പ്പിച്ചു; തെലങ്കാനയില്‍ ബി.ജെ.പി ഏജന്റിനെതിരെ എഫ്.ഐ.ആര്‍

ഹൈദരാബാദ്: വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി വ്യാജമായി ഫോം ഏഴ്...