21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

കുറച്ചുമാസങ്ങളായി ഒരുമിച്ച് താമസം; മലപ്പുറത്ത് 17 കാരനും 15 കാരിയും ഒരുകയറിൽ തൂങ്ങിമരിച്ച നിലയിൽ

Date:


മലപ്പുറം: മലപ്പുറം മുത്തേടത്ത് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയും പെൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി നഗറിലെ വീടിനുള്ളിൽ ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.

മരിച്ച രണ്ട് കുട്ടികളും ആദിവാസി വിഭാ​ഗത്തിലുള്ളവരാണ്. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഒരു കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related