ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന, കടയില്‍ ഒരു ലിറ്റര്‍ മനുഷ്യമൂത്രം നിറച്ച കാന്‍ :ഷോക്കിംഗ് റിപ്പോര്‍ട്ട്


ഗാസിയാബാദ്: ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന നടത്തിയ കട ഉടമയെയും, സഹായിയെയും മര്‍ദ്ദിച്ച് നാട്ടുകാര്‍. ഗാസിയാബാദിലെ ലോനി ബോര്‍ഡര്‍ ഏരിയയിലെ ഖുഷി ജ്യൂസ് കോര്‍ണര്‍ എന്ന കടയിലാണ് സംഭവം. ജ്യൂസില്‍ മൂത്രം കലര്‍ത്തി വില്‍പ്പന നടത്തിയ ഉടമ ആമിര്‍ ഖാനെയും സഹായിയെയുമാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കടയിലെത്തിയ നാട്ടുകാരാണ് ഇരുവരെയും തല്ലിയത്.

ജ്യൂസ് കടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സെപ്തംബര്‍ 13 ന് പരാതി ലഭിച്ചതായി എസിപി ഭാസ്‌കര്‍ വര്‍മ പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കടയില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ലിറ്റര്‍ മനുഷ്യമൂത്രം നിറച്ച കാന്‍ കണ്ടെത്തി. കട പോലീസ് സീല്‍ ചെയ്തു.