ന്യൂഡല്‍ഹി: പ്രശസ്ത വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്്‌സ് ഇപ്പോഴിതാ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഐഒഎസ് 16, ഐപാഡ് ഒഎസ് 16 എന്നിവയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ ഇനി കാലക്രമേണ നെറ്റ്?ഫ്‌ലിക്‌സ് ലഭ്യമാകുകയില്ല.പഴയ ഐഫോണുകളില്‍ ആപ് എടുക്കാന്‍ നോക്കുന്നവര്‍ക്ക് പുതിയ നെറ്റ്ഫ്‌ലിക്‌സ് ആപ് ലഭ്യമാണെന്നും ഐഒഎസ് 17 അല്ലെങ്കില്‍ അതിനുശേഷമുള്ള ഐഒഎസ് എത്രയും വേഗം ഇന്‍സ്റ്റാള്‍ ചെയ്യൂവെന്നുള്ള സന്ദേശമാണ് ലഭിക്കുന്നത്.
Read Also: 2 എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തില്‍; വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയതിന് പി വി അന്‍വറിന് പൊലീസ് സഹായം
തല്‍ക്കാലം IOS 16ല്‍ കുടുങ്ങിയ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് അവഗണിച്ച് ആപ്പ് ഉപയോഗിക്കുന്നത് കുറച്ചുകാലം കൂടി തുടരാം, എന്നാല്‍ അവര്‍ക്ക് ബഗ് ഫിക്‌സോ പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്ഡേറ്റുകളോ ലഭിക്കില്ല. ഭാവിയില്‍ ചില ഘട്ടങ്ങളില്‍, ആപ് പ്രവര്‍ത്തിക്കുന്നത് നില്‍ക്കും, എന്നാല്‍ അത് എപ്പോള്‍ സംഭവിക്കുമെന്ന് ആപ്പിളോ നെറ്റ്ഫ്‌ലിക്‌സോ വ്യക്തമാക്കിയിട്ടില്ല.