ഡിപ്രഷൻ മൂലവും പല സമ്മർദ്ദങ്ങൾ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരിൽ നിന്നുള്ള ഒരു ആലിംഗനം അത്രമേൽ വിലപ്പെട്ടതാകും. എന്നാൽ എത്ര പേർ അതിന് തയ്യാറാകുന്നുണ്ട്..? ആലിംഗനത്തിന്റെ ഈ ശക്തി മനസ്സിലാക്കി അതിന്റെ തെറാപ്പി സാധ്യതകൾ തിരിച്ചറിഞ്ഞ് തെറാപ്പി നടത്തുന്ന ഒരു യുവാവ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
കഡിൽ തെറാപ്പി എന്ന് പേരിട്ടാണ് ഇദ്ദേഹം സേവനം ലഭ്യമാക്കുന്നത്. ഒരു മണിക്കൂർ നീണ്ട ആലിംഗനത്തിന് ഇംഗ്ലീഷുകാരനായ ട്രെവർ ഹോടൂൺ ഈടാക്കുന്നത് 7,100 രൂപയാണ്. ഇതിനായി 30–കാരനായ ഹൂട്ടണിന്റെ അടുത്ത് ക്ലയൻറുകൾ വരി നിൽക്കുകയാണ്. ട്രെവറിന്റെ അടുത്ത് തങ്ങൾ വളരെയധികം സുരക്ഷിതരായി തോന്നുന്നുവെന്നാണ് തെറാപ്പിക്കായെത്തിയ പലരും പറയുന്നത്. കേവലം ആലിംഗനത്തിനായി മാത്രമല്ല തങ്ങൾ ഇവിടെയെത്തുന്നതെന്നും ട്രെവറിന്റെ സമയവും ശ്രദ്ധയും കരുതലും തങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും ക്ലയന്റുകളും പറയുന്നു.
‘മനുഷ്യബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള എന്റെ അഭിനിവേശത്തെ അടിസ്ഥാനമാക്കിയാണ് ഞാൻ ഒരു ബിസിനസ്സ് നിർമ്മിച്ചത്. പലരും അത് ഉണ്ടാക്കാൻ പാടുപെടുന്നു, അവിടെയാണ് ഞാൻ ചുവടുവെക്കുന്നത്’. ട്രെവർ പറയുന്നു. പരിചയമില്ലാത്തവർക്ക് ആണ് ലൈംഗികേതര, ആലിംഗന സെഷൻ വാഗ്ദാനം ചെയ്യുന്നത്. ചേർത്തുപിടിക്കുന്നതും ഇക്കിളിപ്പെടുത്തുന്നതുമെല്ലാം തന്റെ ക്ലയൻറുകൾക്ക് ആശ്വാസം നൽകുന്നുവെന്ന് ട്രെവർ അവകാശപ്പെടുന്നു. ദി ഇൻഡിപെൻഡന്റ് ഇയാളുടെ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.