കൊച്ചി: കൊച്ചി സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. പീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പന്ത്രണ്ടാം വയസ്സിൽ മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ഇരുപതുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. യുവതിയെ ബെംഗളുരുവിൽ നിന്നും കൊച്ചിയിലെത്തിച്ച് നിരവധി പേർക്ക് കാഴ്ച്ചവെച്ച സംഭവത്തിൽ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
യുവതിയെ കൊച്ചിയിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ സെറീന, ജഗത, ശ്യാം എന്നിവരാണ് വെള്ളിയാഴ്ച്ച അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അതേസമയം, കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.
അടുത്തിടെ പ്രവർത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശുകാരിയെ ജഗത കൊച്ചിയിലെത്തിച്ചത്. പത്ത് ദിവസം മുമ്പ് കൊച്ചിയിലേക്ക് കൊണ്ടുവന്ന യുവതി പിന്നീട് ഇരയാകേണ്ടി വന്നത് കൊടിയ ലൈംഗിക ചൂഷണത്തിനാണ്. ഒരുദിവസം നിരവധിപ്പേർക്ക് ഇവരെ ജഗത കാഴ്ചവച്ചതായാണ് പൊലീസിന് ലഭിച്ചവിവരം. ബംഗ്ലാദേശുകാരിയെ പണം കൊടുത്ത് വാങ്ങിയതല്ലെന്നാണ് ജഗതയുടെ മൊഴി.
വാട്സ്ആപ്പിൽ യുവതിയുടെ ചിത്രം പ്രചരിപ്പിച്ചാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്റിലായ വിപിന് ജഗതയുമായി സൗഹൃദമുണ്ട്. രണ്ടുതവണ ഇടപ്പള്ളിയിലെ വാടകവീട്ടിൽ പോയിട്ടുണ്ടെന്നും യുവതി ദുരിതങ്ങൾ തുറന്നുപറഞ്ഞതോടെ ഇവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതാണെന്നുമാണ് ഇയാളുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വിപിന്റെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് നഗരത്തിലെ മറ്റ് മാംസക്കച്ചവട റാക്കറ്റുകളുമായി ബന്ധമുണ്ടെന്നാണ് സൂചന. കേസിൽ പൊലീസ് അന്വേഷിക്കുന്ന മൂന്ന് യുവതികളിൽ ഒരാൾ 22കാരിയുടെ ബന്ധുവാണെന്നാണ് സൂചന.
ലൈംഗികപീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പേയി എന്നും കാട്ടി സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയായ ബെംഗളൂരു സ്വദേശിനി സെറീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. സെറിനയെ കൂടാതെ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജഗിദ, എറണാകുളം കൂനമ്മാവു സ്വദേശി വിപിൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരുവില്‍ റാക്കറ്റിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന സെറീനയാണ് യുവതിയെ കൊച്ചിയിലെ ഇടപാടുകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ജഗിദയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസം യുവതിയെ സെറീന തിരികെ ആവശ്യപ്പെട്ടു. യുവതി സ്ഥലത്തില്ലെന്നു മനസ്സിലാക്കിയ സെറീന പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പരാതി നല്‍കി. ഇതിന് പിന്നാലെയാണ് പെണ്‍വാണിഭ വിവരം പുറത്തായത്.
ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്ന ബംഗ്ലാദേശി യുവതിയെ ഇരുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പോണേക്കര മനക്കപ്പറമ്ബു കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. എളമക്കര കേന്ദ്രീകരിച്ച് സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘമാണു പിടിയിലായത്.