കാറിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച്‌ കൊന്നു: വലിച്ചിഴച്ചത് പത്ത് മീറ്ററോളം


ന്യൂഡല്‍ഹി: കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പൊലീസ് കോണ്‍സ്റ്റബിളായ സന്ദീപ്(30) ആണ് കൊല്ലപ്പെട്ടത്.

ബൈക്കില്‍ പട്രോളിംഗ് നടത്തവെ നംഗ്ലോയ് ഏരിയയില്‍ വച്ച്‌ അമിത വേഗതയില്‍ വാഗണ്‍ ആർ കാർ പോകുന്നതുകണ്ട സന്ദീപ് അവരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു. പ്രകോപിതരായ കാർ യാത്രികള്‍ സന്ദീപിന്‍റെ ബൈക്ക് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് 10 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

read also; പരോളിന്റെ അവസാന ദിവസം കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കള്‍ വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. സന്ദീപ് കാറിലുള്ളവരോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സന്ദീപിന് ഭാര്യയും അഞ്ച് വയസുള്ള മകനുമുണ്ട്.

കാർ പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്നും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.