ഡൽഹിയിൽ പിടികൂടിയത് 2000 കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍, പിന്നിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം
ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ടായിരം കോടി രൂപ വിലമതിക്കുന്ന 500 കിലോ കൊക്കെയ്ന്‍ പിടികൂടിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘമാണ് വന്‍ കൊക്കെയ്ന്‍ ശേഖരത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ അഫ്ഗാന്‍ സ്വദേശികളില്‍ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.