ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു


ബെയ്‌റൂത്ത്: ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. വടക്കന്‍ ലബനനിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നു.

വടക്കന്‍ ലെബനന്‍ നഗരമായ ട്രിപ്പോളിയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് സായുധ വിഭാഗം തലവനായ സയീദ് അത്തല്ല കൊല്ലപ്പെട്ടത്. അത്തല്ലയുടെ മൂന്ന് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോട്ടുണ്ട്. ബെയ്റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായി. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണിത് . ഗസയിലെ നുസ്രത്ത് അഭയാര്‍ത്ഥി ക്യാംപിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു.