ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്സ് മേധാവി കൊല്ലപ്പെട്ടു, സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടത് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ലോജിസ്റ്റിക് യൂണിറ്റിന്റെ കമാന്‍ഡര്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം.
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് സുഹൈല്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരം വ്യോമസേന യുദ്ധവിമാനങ്ങള്‍ ബെയ്റൂട്ട് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ സുഹൈല്‍ ഹുസൈനിയെ വധിച്ചു എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചത്.
ലോജിസ്റ്റിക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ച ഹുസൈനി ഹിസ്ബുള്ളയുടെ ഉന്നത സൈനിക സംഘടനയായ ജിഹാദ് കൗണ്‍സില്‍ അംഗം ആയിരുന്നുവെന്നും ഐഡിഎഫ് എക്സില്‍ കുറിച്ചു. ഇറാനും ഹിസ്ബുള്ളയും തമ്മിലുള്ള ആയുധ കൈമാറ്റത്തില്‍ ഹുസൈനി നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും ഹിസ്ബുള്ളയുടെ യൂണിറ്റുകള്‍ക്കിടയില്‍ അത്യാധുനിക ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഹുസൈനിക്കായിരുന്നുവെന്നും ഐഡിഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു.