17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ജനനനിരക്ക് കുത്തനെ കുറയുന്നു, വയോധികരുടെ എണ്ണം അധികം: ചൈനയിൽ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടി

Date:


ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയിൽ. കുട്ടികൾ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. ജനന നിരക്ക് ​ഗണ്യമായി കുറഞ്ഞതാണ് രാജ്യത്ത് കിൻ്റർഗാർട്ടനുകൾ വ്യാപകമായി അടച്ചുപൂട്ടുന്ന സാഹചര്യത്തിലേക്ക് നയിച്ചത്.ചൈനയിൽ തുടർച്ചയായ രണ്ടാം വർഷമാണ് ജനനനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്.

ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ട് പ്രകാരം 2023 -ൽ ചൈനയിലുടനീളമായി 274,400 കിൻ്റർഗാർട്ടനുകളുണ്ടായിരുന്നത്. 2022 -ൽ ഇത് 289,200 ആയിരുന്നു. കിൻ്റർഗാർട്ടനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2023 -ൽ പ്രീസ്‌കൂൾ വിദ്യാഭ്യാസത്തിന് 40.9 ദശലക്ഷം കുട്ടികളാണുണ്ടായിരുന്നത്. ഗവൺമെൻ്റിൻ്റെ കണക്കുകൾ പ്രകാരം, മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിലധികം കുറവാണ് ഇതിൽ കാണിക്കുന്നത്.

ഒരു വർഷത്തിനിടെ ചൈനയിൽ പതിനാലായിരത്തിലധികം കിന്റർ​ഗാർട്ടനുകളാണ് അടച്ചുപൂട്ടിയത്.ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും അധികൃതരിൽ വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന പെൻഷനും വയോജന പരിപാലന ചെലവുകളും കണക്കിലെടുത്ത്, ചൈന കഴിഞ്ഞ മാസം വിരമിക്കൽ പ്രായം ഉയർത്തി, പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്ന് 63 ആയും സ്ത്രീ ഓഫീസ് ജീവനക്കാരുടെ 55 ൽ നിന്ന് 58 ആയും വർദ്ധിപ്പിച്ചു.
പിന്നാലെ, ജനനനിരക്ക് കൂട്ടുന്നതിന് വേണ്ടിയും, ദമ്പതികളെ കുഞ്ഞുങ്ങൾ വേണമെന്ന തീരുമാനം എടുപ്പിക്കുന്നതിന് വേണ്ടിയും നിരവധി പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് സബ്‌സിഡികൾ വരെ വാ​ഗ്ദാനം ചെയ്തിരുന്നു. തെക്കൻ ചൈനയിലെ ജനസാന്ദ്രതയുള്ള പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിലെ ഒരു ഗ്രാമം രണ്ടാമത്തെ കുഞ്ഞ് ജനിച്ചാൽ 10,000 യുവാൻ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത്, 1,18,248 ഇന്ത്യൻ രൂപക്ക് തുല്യമായ തുക. ഇവിടെ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 30,000 യുവാനുമാണ് ബോണസായി വാ​ഗ്ദാനമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...