13
May, 2026

A News 365Times Venture

13
Wednesday
May, 2026

A News 365Times Venture

മദ്യലഹരിയില്‍ ആഡംബര കാറോടിച്ച്‌ യുവാക്കള്‍: യുവതിയെ ഇടിച്ചുവീഴ്ത്തി, അറസ്റ്റില്‍

Date:


ബെംഗളൂരു: മദ്യലഹരിയില്‍ 20-കാരൻ ഓടിച്ച ആഡംബര കാറിടിച്ച്‌ യുവതി മരിച്ചു. ബെംഗളൂരുവിലെ കെങ്കേരി ട്രാഫിക് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററിന് സമീപം ശനിയാഴ്ച വൈകീട്ട് 6.45-ഓടെയാണ് അപകടം നടന്നത്. ബസവേശ്വര നഗർ സ്വദേശിനി സന്ധ്യ (30) ആണ് മരിച്ചത്.

read also: ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല: പ്രഖ്യാപനവുമായി ശരദ് പവാര്‍

സംഭവത്തില്‍ സ്വകാര്യ ബസ് ഉടമ പരമേശ്വറിന്റെ മകൻ ധനുഷ് (20) അറസ്റ്റിലായി. ധനുഷിന്റെ പിതാവ് അടുത്തിടെ വാങ്ങിയ ആഡംബര കാറില്‍ സുഹൃത്തിനൊപ്പം കറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാറിടിച്ച്‌ സയീദ് അർബാസ് എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്.

ധനുഷാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അമിതവേഗത്തില്‍ സ്പീഡ് ബ്രേക്കറില്‍ കയറിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയെ ഇടിക്കുകയും ഇരുവരും കാർ നിർത്താതെ പോകുകയും ചെയ്തു. അടുത്ത ട്രാഫിക് സിഗ്നലില്‍വച്ച്‌ നാട്ടുകാരാണ് കാർ തടഞ്ഞ് യുവാക്കളെ പുറത്തിറക്കി പോലീസിന് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related