30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

ഫലസ്തീന്‍ ആക്ഷന്‍ നിരോധനം ഉചിതമായിരുന്നോയെന്ന് പരിശോധിക്കും: യു.കെ വിദേശകാര്യ സെക്രട്ടറി

Date:

ലിവര്‍പൂള്‍: ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചത് രാഷ്ട്രീയപരമായി ഉചിതമായിരുന്നോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ്. ഈ നിരോധനം നടപ്പിലാക്കുമ്പോള്‍ കൂട്ട അറസ്റ്റുകള്‍ ഉണ്ടാകണമെന്ന് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു,’ ചൊവ്വാഴ്ച എല്‍.ബി.സി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മിലിബാന്‍ഡ് പറഞ്ഞു.

കഴിഞ്ഞ ദിവസം ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന്റെ വേദിക്ക് പുറത്ത് ഫലസ്തീന്‍ ആക്ഷന്‍ നിരോധനത്തിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ നിരോധനത്തെയും കൂട്ട അറസ്റ്റിനെയും കുറിച്ചുള്ള മിലിബാന്‍ഡിന്റെ പ്രതികരണം.

2025ല്‍ കെയ്ര്‍ സ്റ്റാര്‍മര്‍ യു.കെ പ്രധാനമന്ത്രിയായിരിക്കവെയാണ് ഫലസ്തീന്‍ ആക്ഷന്‍ സംഘടനയെ നിരോധിച്ചത്. നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു കേസ് വരാനിരിക്കുകയാണെന്ന് മിലിബാന്‍ഡ് ചൂണ്ടിക്കാട്ടി.

‘ഫലസ്തീന്‍ ആക്ഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഒരു കേസ് വരാനിരിക്കുകയാണ്. അതിനാല്‍ ആ കേസ് അതിന്റെ സ്വാഭാവികമായ വഴിക്ക് നീങ്ങട്ടെ എന്ന് ഞാന്‍ കരുതുന്നു. കോടതി നടപടികള്‍ പൂര്‍ണ്ണമായി നടക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു,’ മിലിബാന്‍ഡ് പറഞ്ഞു.

‘അവരെ ക്രിമിനലുകളായി മുദ്രകുത്തുക എന്നത് ആരുടെയും ഉദ്ദേശ്യമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു,’ എന്നും മുതിര്‍ന്ന പൗരന്മാര്‍, പുരോഹിതന്മാര്‍, മുത്തശ്ശിമാര്‍ തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളുന്ന ഫലസ്തീന്‍ ആക്ഷന്‍ നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മിലിബാന്‍ഡ് മറുപടി പറഞ്ഞു.

‘സ്വാഭാവികമായും സുപ്രീം കോടതി ഈ വിഷയം പരിശോധിക്കേണ്ടതുണ്ട്, ഒപ്പം സര്‍ക്കാര്‍ എന്ന നിലയില്‍ ഞങ്ങളും ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം വ്യക്തമാക്കി. പലസ്തീന്‍ ആക്ഷന്‍ സംഘടനയ്ക്കെതിരായ നിരോധനം യു.കെ സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും മിലിബാന്‍ഡിന്റെ പരാമര്‍ശം കാരണമായി.

ഫലസ്തീന്‍ ആക്ഷനില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റ കരമാക്കുന്ന തരത്തിലായിരുന്നു 2025ലെ നിരോധനം. സംഘടനയെ പിന്തുണയ്ക്കുകയോ അതില്‍ അംഗമാകുകയോ ചെയ്യുന്നതിന് 14 വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും നിരോധനം വ്യവസ്ഥ ചെയ്യുന്നു. നിരോധനം പ്രകാരം ആയിരക്കണക്കിന് പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഞായറാഴ്ചയാണ് ലേബര്‍ പാര്‍ട്ടി യോഗവേദിക്ക് സമീപം ഫലസ്തീന്‍ ആക്ഷന്‍ നിരോധനം ആവശ്യപ്പെട്ടുള്ള പ്രതിഷേധം നടന്നത്. ‘ഞാന്‍ വംശഹത്യയെ എതിര്‍ക്കുന്നു; ഞാന്‍ പലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നു’ എന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായി 250-ലധികം പേര്‍ പ്രതിഷേധിച്ചു. ഇതില്‍ 82 പേരെ അറസ്റ്റ് ചെയ്യുകയും 79 പേര്‍ക്കെതിരെ നിയമനടപടികള്‍ക്കായി സമന്‍സ് അയയ്ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രതിഷേധക്കാര്‍ ഞായറാഴ്ച ലിവര്‍പൂളിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് മിലിബാന്‍ഡിനെ സമീപിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. നിരോധനം പിന്‍വലിക്കുന്നതിന് പുറമെ ഇസ്രഈലിന്റെ നടപടികളെ വംശഹത്യയായി അംഗീകരിക്കണമെന്നും പ്രതിഷേധക്കാര്‍ മിലിബാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുന്ന സമയത്തായിരുന്നു ഇത്.

‘പാലസ്തീന്‍ ആക്ഷന്റെ നിരോധനം നിങ്ങള്‍ പിന്‍വലിക്കണം. ഗാസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കണം. ഞങ്ങളുമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍, ഞങ്ങളെ അറസ്റ്റ് ചെയ്യുന്ന ഈ സമയത്ത് തന്നെ വന്ന് സംസാരിക്കൂ,’ എന്ന് പ്രതിഷേധക്കാരിലൊരാള്‍ മിലിബാന്‍ഡിനോട് പറഞ്ഞതായി അനഡോളു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലുമായി ബിസിനസ്സ് ബന്ധമുള്ള കമ്പനികളെ ലക്ഷ്യമിട്ടായിരുന്നു ഫലസ്തീന്‍ ആക്ഷന്റെ പ്രവര്‍ത്തനം. ഡയരക്ട് ആക്ഷന്‍ സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫലസ്തീന്‍ ആക്ഷന്റെ പ്രവര്‍ത്തകര്‍ 2025 ജൂണില്‍ ആര്‍.എ.എഫ് ബ്രൈസ് നോര്‍ട്ടണ്‍ വ്യോമതാവളത്തില്‍ കയറി സൈനിക വിമാനങ്ങളില്‍ ചുവന്ന പെയിന്റ് സ്‌പ്രേ ചെയ്യുകയും ഫലസ്തീന്‍ പതാകകള്‍ അവിടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത മാസം യു.കെ സര്‍ക്കാര്‍ ഈ സംഘടനയെ നിരോധിച്ചു.

ഇതിന് ശേഷം ‘ഡിഫന്‍ഡ് അവര്‍ ജൂറീസ്’ എന്ന പ്രചാരണ സംഘത്തിന്റെ നേതൃത്വത്തില്‍ നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

Content Highlight:  ‘looking at’ whether Palestine Action ban was sensible: Miliband

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ കൈയേറ്റക്കാരുടെ ആക്രമണങ്ങള്‍; നൂറിലധികം അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചു

ജെറുസലേം: വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമത്തില്‍ നൂറിലധികം വരുന്ന അനധികൃത...