15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

തെലുങ്കർക്ക് എതിരെയുള്ള പരാമർശം : നടി കസ്തൂരി ഒളിവിൽ

Date:


ചെന്നൈ: തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ നടി കസ്തൂരി ഒളിവിൽ. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പോലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി കടന്നു കളഞ്ഞ വിവരം അറിയുന്നത്.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം ആക്റ്റീവ് അല്ല എന്നാണ് റിപ്പോർട്ടുകൾ. ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസംഗമാണ് വൈറലായത്.

തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് സമൻസ് അയച്ചത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരം നവംബർ എട്ടിനാണ് അവസാന ട്വീറ്റ് പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related