4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

പ്രായമാവുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ പോലെ സ്‌ട്രോങ് ആയിരിക്കുമോയെന്ന് നേഹ; നിങ്ങളുടെ പ്രായത്തില്‍ ഞങ്ങള്‍ക്ക് ഇത്ര ധൈര്യമില്ലായിരുന്നെന്ന് യോഗേന്ദ്ര യാദവ്

Date:

ന്യൂദല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായ കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ഭട്ടാചാര്യ, യോഗേന്ദ്ര യാദവ് എന്നിവരെ താന്‍ അടക്കമുള്ള യുവാക്കളുടെ ഹീറോകളെന്ന് വിശേഷിപ്പിച്ച് ഐസ നേതാവ് നേഹ ബോറ. എക്‌സ് പോസ്റ്റിലാണ് നേഹ ഈ കാര്യം അഭിപ്രായപ്പെട്ടത്. കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെ ചിത്രങ്ങളും ഈ പോസ്റ്റിനൊപ്പം നേഹ പങ്കുവച്ചു.

മുതിര്‍ന്ന നേതാക്കളുടെ പ്രായമെത്തുമ്പോള്‍ തനിക്കും തന്റെ ഒപ്പമുള്ള യുവാക്കള്‍ക്കും അവരുടെ കരുത്തും നിശ്ചയധാര്‍ഢ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

‘ഞങ്ങളുടെ ഹീറോസ്! ഞങ്ങല്‍ നിങ്ങളുടെ പ്രായമെത്തുമ്പോള്‍, നിങ്ങളെപ്പോലെ തന്നെ കരുത്തരും ഉറച്ച നിലപാടുള്ളവരുമായിരിക്കുമെന്ന ഞാന്‍ പ്രതിക്ഷീക്കുന്നു!’ നേഹ കുറിച്ചു.

ഈ പോസ്റ്റിന് യോഗേന്ദ്രയാദവ്, അഞ്ജലി ഭരദ്വാജ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. താന്‍ യുവാവായിരുന്ന കാലത്ത് ഇപ്പോള്‍ നേഹ അടക്കമുള്ളവര്‍ക്കുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നെന്ന് യാദവ് പറഞ്ഞു. നേഹയാണ് താരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘സത്യം പറഞ്ഞാല്‍, ഞാന്‍ നിങ്ങളുടെ പ്രായത്തിലായിരുന്നപ്പോള്‍ എനിക്ക് നിങ്ങള്‍ കാണിക്കുന്ന ധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പകുതി പോലും ഉണ്ടായിരുന്നില്ല.

നിങ്ങള്‍ക്കൊപ്പം നടക്കുന്നത് ഞങ്ങള്‍ക്ക് കരുത്തും പ്രതീക്ഷയും നല്‍കുന്നു! നിങ്ങള്‍ ഒരു താരമാണ് നേഹ ബോറ,’ യാദവ് കുറിച്ചു.

പ്രശാന്ത് ഭൂഷണും നേഹക്ക് സമാന മറുപടി നല്‍കി. ‘നേഹ, നിങ്ങള്‍ ഞങ്ങളുടെ നായികയാണ്. ഭയരഹിതയും ധീരയും കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാന്‍ കഴിവുള്ളയാളുമാണ് നിങ്ങള്‍. ഒപ്പം നമ്മളില്‍ പലര്‍ക്കും ഇല്ലാത്തവിധം വിഷയങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നവളുമാണ് നിങ്ങള്‍,’ പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ കുറിച്ചു.

നേഹയുടെ പോരാട്ടം തുടരണമെന്നും തങ്ങള്‍ ഒപ്പമുണ്ടെന്നും അഞ്ജലി ഭരദ്വാജ് പ്രതികരിച്ചു. നേഹക്ക് കൂടുതല്‍ കരുത്തുണ്ടാവട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ നേഹയെയും യോഗേന്ദ്ര യാദവ് അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസവും ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിനിടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Content Highlight: Neha Bora Says Yogendra Yadav, Prashant Bhushan, Anjali Bhardwaj and Kapil Sibal are their Heroes

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related