17
August, 2026

A News 365Times Venture

17
Monday
August, 2026

A News 365Times Venture

സന്ദീപ് വാര്യര്‍ക്ക് മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ

Date:


പാലക്കാട് : ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് മറുപടി നൽകി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത് മറിച്ച് വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നതെന്ന് പത്മജ
ഫെയ്സ്ബുക്ക് കുറിപ്പിലൂടെ
ഓർമ്മിപ്പിച്ചു.

പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കഷ്ടം സന്ദീപേ , നിങ്ങൾ എത്ര വലിയ കുഴിയിൽ ആണ് വീണിരിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയില്ല. ഇനി ഇത്രയും കാലം ശർദിച്ചതൊക്കെ വിഴുങ്ങണ്ടേ? കെപിസിസി പ്രസിഡന്റ്‌ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. 2 ദിവസമായി ഷാഫിയും സന്ദീപ് വാറിയരും എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചാൽ മതി.

സന്ദീപേ ആ ഇരിക്കുന്നതിൽ 2 പേർക്ക് നിങ്ങളെ ഇലക്ഷന് വരെ ആവശ്യമുണ്ട്. ബാക്കിയുള്ളവർക്ക് നിങ്ങൾ വരുന്നതിൽ തീരെ താല്പര്യമില്ല. മുങ്ങാൻ പോകുന്ന കപ്പലിൽ ആണല്ലോ സന്ദീപേ നിങ്ങൾ പോയി കയറിയത് ? സ്നേഹത്തിന്റെ കടയിൽ അല്ലാ നിങ്ങൾ മെമ്പർഷിപ്പ് എടുത്തത്.

വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് നിങ്ങൾ ചെന്ന് എത്തിയിരിക്കുന്നത്.അതു കാലം തെളിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related