4
October, 2026

A News 365Times Venture

4
Sunday
October, 2026

A News 365Times Venture

മറ്റ് സമുദായങ്ങളുടെ ജനസംഖ്യ കൂടി; ഹിന്ദുക്കള്‍ നേരത്തെ കല്യണം കഴിച്ച് അഞ്ച് കുട്ടികളെയുണ്ടാക്കണം: ബി.ജെ.പി എം.പി

Date:

ഭോപ്പാല്‍: ഹിന്ദുക്കള്‍ നേരത്തെ കല്യാണം കഴിക്കണമെന്നും അഞ്ച് കുട്ടികളെ വീതം ഉണ്ടാക്കണമെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ ഗജേന്ദ്ര സിങ് പട്ടേല്‍. മധ്യപ്രദേശിലെ ബര്‍വാനിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.

രാജ്യത്തെ വിവിധ സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാ പ്രവണതകളില്‍ മാറ്റം വന്നെന്നും സ്വാതന്ത്ര്യത്തിനും 2011ലെ സെന്‍സസിനും ശേഷം ഹിന്ദു സമുദായത്തിന്റെ ജനസംഖ്യാ ഗ്രാഫ് താഴെ പോയപ്പോള്‍ മറ്റ് സമുദായത്തിന്റേത് ഉയര്‍ന്നുവെന്നും ഗജേന്ദ്ര സിങ് പറഞ്ഞു.

‘മുന്‍ തലമുറകളില്‍ നാലോ അഞ്ചോ ആറോ ഏഴോ കുട്ടികള്‍ ഉണ്ടാകുമായിരുന്നു. ആളുകള്‍ 20, 21, അല്ലെങ്കില്‍ 22 വയസിലാണ് വിവാഹം കഴിച്ചിരുന്നത്. എന്നാലിന്ന് ആളുകള്‍ 30 അല്ലെങ്കില്‍ 35, 37 വയസില്‍ വിവാഹിതരാകുകയും ഒരു കുട്ടിമാത്രം ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സനാതനികള്‍ക്കിടയിലെ ജനനനിരക്ക് 1.9 ആയി കുറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ യുവാക്കള്‍ നേരത്തെ വിവാഹിതരായി അഞ്ച് കുട്ടികള്‍ വീതം ഉണ്ടാക്കണം,’ ബി.ജെ.പി എം.പി പറഞ്ഞു.

രാജ്യത്ത് ജനിക്കുന്ന നാല് കുട്ടികള്‍ മാത്രമാണ് ഹിന്ദു സമുദായത്തില്‍ നിന്നുള്ളതെന്നും 1947നും 1967നും ഇടയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നും വൈകി വിവാഹം കഴിക്കുന്നതും ചെറിയ കുടുംബങ്ങളുമാണ് ഹിന്ദുസമുദായത്തിന്റെ ജനസംഖ്യ കുറയ്ക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനേയോ ബി.ജെ.പിയേയോ സമീപിക്കുന്നതിന് പകരം പരസ്പരം ആശ്രയമാവണമെന്നും ഗജേന്ദ്ര സിങ് പറഞ്ഞു. ജിമ്മുകളും പരമ്പാരാഗത ഗുസ്തി, കളരി തുടങ്ങിയ സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും ഇത് കുടുംബത്തേയും സമൂഹത്തെയും ശക്തിപ്പെടുത്തുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ഭക്തി മാത്രമല്ല ശക്തിയും കൈമുതലാക്കണമെന്നും ആയുധങ്ങള്‍ കൈവശം വെക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ ഡി.ജെകള്‍ക്ക് നൃത്തം ചെയ്യുന്ന യുവാക്കളില്‍ ഏകദേശം 100 ശതമാനവും സനാതനികളാണ്. അവരില്‍ 60 ശതമാനവും ലഹരിയുടെ സ്വാധീനത്തിലാണ് നൃത്തം ചെയ്യുന്നത്. ഈ പ്രവണതകളെ തിരിച്ചറിഞ്ഞ് സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു,’ ഗജേന്ദ്ര സിങ് പറഞ്ഞു.

Content Highlight: Populations of other communities have increased; Hindus should marry early and have five children: BJP MP.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related