6
May, 2026

A News 365Times Venture

6
Wednesday
May, 2026

A News 365Times Venture

 അയിഷാപോറ്റിയെ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സിപിഎം

Date:


കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ പി.അയിഷാപോറ്റിയെ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സിപിഎം. സിപിഎമ്മിന്റെ കൊട്ടാരക്കര ഏരിയ സമ്മേളനത്തിലാണ് നടപടി. ഐഷ പോറ്റി സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷ പോറ്റി സമ്മേളനത്തിൽ നിന്നും വിട്ടുനിന്നത്.

തന്നെ പാർട്ടി അവ​ഗണിക്കുന്നെന്ന പരാതി ഐഷ പോറ്റിക്കുണ്ടായിരുന്നു. മുൻ എം.എൽ.എ.യും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന ഖജാൻജിയുമായ അയിഷാപോറ്റി ഏറെനാളായി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. രണ്ടാംദിവസമെങ്കിലും അയിഷാപോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിനുശേഷം അയിഷാപോറ്റിയോടു പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു.

പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്നുകാട്ടിയാണ് കമ്മിറ്റിയിൽ നിന്നും ഐഷ പോറ്റിയെ ഒഴിവാക്കിയത്.മൂന്നുതവണ എം.എൽ.എ.യായ അയിഷാപോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസനപദ്ധതി പ്രവർത്തനങ്ങളിൽനിന്ന്‌ ഒഴിവാക്കിയതും അകൽച്ചയ്ക്കു കാരണമായി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജയം യു.ഡി.എഫിന്റെ മിടുക്കല്ല, ചുമ്മാതെ നിന്നവര്‍ പോലും ജയിച്ചു: സി.പി.ഐ.എമ്മിനകത്ത് അത്രയും മോശം അവസ്ഥയായിരിക്കണം: ജി. സുകുമാരന്‍ നായര്‍

പെരുന്ന: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യു.ഡി.എഫിന്റെ മാത്രം...