കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരം അലങ്കോലമായതിന്‍റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
read also: നവജാതശിശു ഇരുണ്ട നിറത്തിൽ: പിതൃത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ്, വിവാഹമോചനം തേടി 30-കാരി
വരും വർഷങ്ങളില്‍ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നു ആവശ്യപ്പെടുന്ന റിപ്പോർട്ടിൽ പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും സൂചിപ്പിക്കുന്നു.




