1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അന്‍വര്‍

Date:

റിയാസ് ജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അന്‍വര്‍

കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ പി.എ മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ മിഠായി തെരുവ് വഴി റെയില്‍വേ സ്‌റ്റേഷന്‍ വരെ നടക്കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു.

മുഹമ്മദ് റിയാസ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുണ്ടോയെന്നും മൊട്ടയടിച്ചാല്‍ മാത്രം മതി കമ്മലിടേണ്ടതില്ലെന്നും അന്‍വര്‍ പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്ത് മൊട്ടയടിക്കുമെന്ന് വെറുതെ പറഞ്ഞാല്‍ പോര, കോഴിക്കോട് പ്രസ്‌ക്ലബില്‍ എഴുതി ഇടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും പി.വി അന്‍വര്‍ അവകാശപ്പെട്ടു.

65000ത്തിന് മുകളില്‍ റിയാസിന് വോട്ട് കിട്ടില്ല. ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പില്‍ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തത് എന്നും പി.വി അന്‍വര്‍ ചോദിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10000 വോട്ട് പിണറായി വിരുദ്ധവോട്ട് ഉണ്ട്. കോഴിക്കോട്ടെ എല്‍.ഡി.എഫ് തോല്‍വിക്ക് കാരണം റിയാസ് ആണെന്നും പി.വി അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യു.ഡി.എഫിന് വോട്ട് ചെയ്തു. അതില്‍ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരില്‍ 25000 വോട്ടിന് ജയിക്കുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

യു.ഡി.എഫ് 85 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും തന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: If Riyas wins, he will walk around Kozhikode market with his head shaved and earrings on; PV Anwar challenges




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പാത്രങ്ങളും വെള്ളവും കൊണ്ടുവരണം; അമ്പലത്തില്‍ കയറരുത്: ഗുജറാത്തില്‍ ദളിതര്‍ക്ക് വിവേചനം

ജുനഗഡ്: ഗുജറാത്തിലെ ജുനഗഡില്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദളിത് വിഭാഗത്തില്‍പ്പെട്ടവരോട് സ്വന്തമായി...

ഡൂള്‍ന്യൂസ് അറിയിപ്പ് | DoolNews

ഡൂള്‍ന്യൂസ് അറിയിപ്പ് ...