15
May, 2026

A News 365Times Venture

15
Friday
May, 2026

A News 365Times Venture

തങ്ങളുടെ സ്വകാര്യത മാനിക്കണം : 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് അവസാനമിട്ട് എ ആര്‍ റഹ്മാനും ഭാര്യ സൈറയും

Date:


ചെന്നൈ: 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം എ ആര്‍ റഹ്മാനും ഭാര്യ സൈറയും വിവാഹമോചന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന ആവശ്യവുമായി മക്കൾ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്ത്.

ഇരുവരുടെയും പെണ്‍മക്കളായ ഖദീജ, റഹീമ, മകന്‍ അമീന്‍ എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മകനും ഗായകനുമായ എആര്‍ അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യണ’മെന്ന് മകള്‍ ഖദീജ റഹ്മാനും റഹീമ റഹ്മാനും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു. വിവാഹ മോചനത്തെക്കുറിച്ച്‌ എആര്‍ റഹ്മാന്റെ പോസ്റ്റ് പങ്കുവെച്ചായിരുന്നു മക്കളുടെ പ്രതികരണം.

read also: രാമേശ്വരത്ത് മേഘവിസ്ഫോടനം: തമിഴ്നാട്ടില്‍ വ്യാപക മഴ

‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്ബോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എന്നായിരുന്നു റഹ്മാന്റെ കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related