3
October, 2026

A News 365Times Venture

3
Saturday
October, 2026

A News 365Times Venture

ബ്രസീലിലേക്ക് ഫാസിസം തിരിച്ചുവരില്ല: ഫ്‌ലാവിയോ ബോള്‍സോനാരോക്കെതിരെ ലുല ഡ സില്‍വ

Date:

റിയോ ഡി ജനീറോ: ബ്രസീലിലേക്ക് ഫാസിസം ഇനി തിരിച്ചുവരില്ലെന്ന് പ്രസിഡന്റ് ലുല ഡ സില്‍വ. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഫാസിസം തിരിച്ചുവരാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കൂടിയായ ലുല ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണക്കുന്ന ഫ്‌ലാവിയോ ബോള്‍സോനാരോയുടെ നേതൃത്വത്തിലുള്ള ബ്രസീലിലെ തീവ്ര വലതുപക്ഷ വിഭാഗത്തെ ലക്ഷ്യം വെച്ചായിരുന്നു ലുലയുടെ പരാമര്‍ശം. ബ്രസീല്‍ മുന്‍ പ്രസിഡന്റ് ഹയര്‍ ബോള്‍സോനാരോയുടെ മകനായ ഫ്‌ലാവിയോ ആണ് ബ്രസീല്‍ പൊതു തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ (എല്‍.പി) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

സാമൂഹികവും പ്രാദേശികവുമായ അസമത്വങ്ങള്‍ കുറയ്ക്കുന്നതിനായി താന്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ തുടരുമെന്നും മാധ്യമ പ്രവര്‍ത്തകന്‍ ഇഗോര്‍ കൊയ്‌ലോക്ക് ഒപ്പമുള്ള ‘ഫ്‌ളോ’ പോഡ്കാസ്റ്റില്‍ ലുല പറഞ്ഞു. 16 ലക്ഷത്തിലധികം പേര്‍ ഒരേസമയം ലുലയുടെ പോഡ്കാസ്റ്റ് കണ്ടതായി ടെലിസുര്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത ഞായറാഴ്ചയാണ് ബ്രസീലിലെ പൊതു തെരഞ്ഞെടുപ്പ്. ഫ്‌ലാവിയോ ബോള്‍സോനാരോ ആണ് തെരഞ്ഞെടുപ്പില്‍ ലുലയുടെ പ്രധാന എതിരാളി. മറ്റ് സ്ഥാനാര്‍ത്ഥികള്‍ പിന്തള്ളപ്പെട്ട ഈ മത്സരത്തില്‍ ലുലയും ഫ്‌ലാവിയോ ബോള്‍സോനാരോയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നു.

നാലാം തവണ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ ലക്ഷ്യമിട്ടാണ് ലുല ഇത്തവണ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2003 മുതല്‍ 2011 വരെയുള്ള തുടര്‍ച്ചയായ രണ്ട് ടേമുകളില്‍ ലുല ബ്രസീല്‍ പ്രസിഡന്റായിരുന്നു. അതിന് ശേഷം 2023ലാണ് വീണ്ടും പ്രസിഡന്റായത്.

ഹയര്‍ ബോള്‍സോനാരോയെ തോല്‍പിച്ചായിരുന്നു 2023ല്‍ ലുല മൂന്നാം തവണ അധികാരത്തിലെത്തിയത്. അട്ടിമറി ശ്രമത്തിന് 27 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഹെയര്‍ ബോള്‍സോനാരോ ഇപ്പോള്‍.

ഇടതുപക്ഷത്ത് പുതിയ നേതാക്കള്‍ ഉയര്‍ന്നു വരാന്‍ വേണ്ടി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ താന്‍ മാറിനില്‍ക്കുമെന്ന് 81 കാരനായ ലുല നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഫ്‌ലാവിയോ ബോള്‍സോനാരോയെ പരാജയപ്പെടുത്താന്‍ ലുലയെ മത്സരിപ്പിച്ചാല്‍ മാത്രമെ സാധ്യതയുണ്ടാവൂ എന്ന് പിന്നീട് പാര്‍ട്ടി വിലയിരുത്തുകയായിരുന്നു.

തന്റെ പ്രായം തനിക്ക് തിരിച്ചടിയാകില്ലെന്ന് ലുല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കിയിരുന്നുു. ഇത്തവണ താന്‍ ജയിച്ചാല്‍ അത് പ്രസിഡന്റെന്ന നിലയിലുള്ള തന്റെ അവസാന ടേം ആയിരിക്കുമെന്ന് ലുല പ്രഖ്യാപിച്ചിക്കുകയും ചെയ്തിരുന്നു.

Content Highlight: Fascism Will Not Return to Brazil: Lula Da Silva

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് രാജിവെച്ചില്ലെങ്കില്‍ ഈ മാസം പത്തിന് ദല്‍ഹിയിലേക്ക് മാര്‍ച്ച്; ജന്തര്‍ മന്തറില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സി.ജെ.പി

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം...

ഗ്യാനേഷ് രാജിവെക്കുക; ശിവാജി പാര്‍ക്കിനെ ‘ജന്തര്‍ മന്തറാ’ക്കി സി.ജെ.പി; പ്രതിഷേധത്തില്‍ പങ്കാളികളായി ആയിരങ്ങള്‍

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട്...