17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ വിനായകൻ നായകനായ ” പെരുന്നാൾ ” ഒരുങ്ങുന്നു : ചിത്രത്തിൽ പുതുമുഖങ്ങൾക്കും അവസരം 

Date:


കൊച്ചി : നടൻ വിനായകനെ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പെരുന്നാൾ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേരിനോടൊപ്പം ക്രോവേന്മാരും സ്രാപ്പേൻമാരും എന്ന ടാഗ് നൽകിയിട്ടുണ്ട്.

ജോളിവുഡ് മൂവീസും ഇമ്മട്ടി കമ്പനിയും ചേർന്നാണ് പെരുന്നാളിന്റെ നിർമ്മാണം. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരത, ആൻസൺ പോൾ നായകനായ ഗാമ്ബ്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന കാസ്റ്റിങ് കോളും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള ആൺ പെൺകുട്ടികൾക്കും ഇരുപതിനും മുപ്പത്തി അഞ്ചിനും നാല്പതിനും എഴുപതിനുമിടയിലുള്ള സ്ത്രീ പുരുഷന്മാർക്കും ചിത്രത്തിൽ അഭിനയിക്കാനായുള്ള അവസരം ഒരുങ്ങുകയാണ്.

അഭിനയിക്കാൻ താല്പര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത രണ്ടു ഫോട്ടോയും മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള പെർഫോമൻസ് വിഡിയോയും നവംബർ 11 നു മുന്നേ perunnalmovie@gmail.com എന്ന ഇമെയിൽ ഐ ഡിയിൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...

ഭക്ഷ്യവിഷബാധ? കൊല്ലത്ത് രണ്ട് മരണം, ഒരാള്‍ ചികിത്സയില്‍

നിലമേല്‍: കൊല്ലത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപണം. നിലമേല്‍...